റോഡ് വികസനം: ഹോട്ടല്‍ തുറക്കാനാവുന്നില്ലെന്ന്​ പരാതി

മട്ടന്നൂര്‍: തലശ്ശേരി-വളവുപാറ റോഡ് വികസനത്തി​ൻെറ ഭാഗമായ പ്രവൃത്തിയിൽ ഹോട്ടൽ തുറക്കാനാവുന്നില്ലെന്ന്​ പരാതി. മട്ടന്നൂര്‍- തലശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലിനാണ് റോഡ് വികസനത്തി​ൻെറ പേരില്‍ പണികിട്ടിയത്. ഓവുചാലിന് റോഡില്‍നിന്ന് ഉയര്‍ന്ന് മാസങ്ങള്‍ക്കുമുമ്പ് സ്ലാബ് പാകിയിരുന്നു. അവശേഷിക്കുന്ന ഭാഗത്ത് കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഏതാനും മീറ്ററുകള്‍ ഈ പ്രവര്‍ത്തനം നടത്തിയെങ്കിലും ചൊവ്വാഴ്ച രാത്രി 50 മീറ്ററോളം മാറി ഒരു ഹോട്ടലിന്​ മുന്നില്‍ മാത്രമാണ്​ കോണ്‍ക്രീറ്റ് ചെയ്തത്​. സിങ്ക്ഷീറ്റ് വെച്ച് താങ്ങിനിർത്താൻ ഹോട്ടലി​ൻെറ ഷട്ടറിനോട്​ ചേര്‍ന്ന് മൂന്ന് ജാക്കിവെച്ചു. ജാക്കി നീക്കിയാല്‍ മാത്രമേ ഹോട്ടല്‍ തുറക്കാൻ കഴിയൂ. പൂട്ടിയിട്ട ഒട്ടേറെ സ്ഥാപനങ്ങള്‍ ഒഴിച്ചിട്ടാണ് ഈ ഹോട്ടലിന് മുന്നില്‍ മാത്രം ചൊവ്വാഴ്ച രാത്രി കോണ്‍ക്രീറ്റ് ചെയ്ത് ഷട്ടറിന് ജാക്കിവെച്ചത്. സംഭവം വിവാദമായതോടെ കരാറുകാര്‍ സ്ഥാപനത്തിന് ആവശ്യമായ സഹായം ചെയ്തുനല്‍കി. (ഫോട്ടോ- ഹോട്ടല്‍ ഷട്ടറിന്​ ജാക്കിവെച്ച നിലയില്‍)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.