തലശ്ശേരി: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ തലശ്ശേരി കേന്ദ്രത്തിലേക്ക് പരിശീലനത്തിനായി അത്ലറ്റിക്സ് (12-14 വയസ്സ്), ജിംനാസ്റ്റിക്സിൽ (10-12), വോളിബാൾ (12-16 ), ഫെൻസിങ് (12-14), റസ്ലിങ് (12-14) തുടങ്ങിയ കായിക ഇനങ്ങളിലേക്ക് പെൺകുട്ടികളെ റെസിഡൻഷ്യൽ സ്കീമിലേക്ക് തിരഞ്ഞെടുക്കുന്നു. ദേശീയ-സംസ്ഥാന- ജില്ലതല മത്സരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർക്ക് മുൻഗണന. വോളിബാളിൽ കളി അറിയില്ലെങ്കിലും 170 സൻെറിമീറ്ററിൽ കൂടുതൽ ഉയരമുള്ളവർക്ക് പങ്കെടുക്കാം. ജനനത്തീയതി, ആധാർ കാർഡ്, കായിക നേട്ടങ്ങൾ എന്നിവയുടെ സർട്ടിഫിക്കറ്റുകൾ (ഒറിജിനലും പകർപ്പും) പാസ്പോർട്ട് സൈസ് ഫോട്ടോ നാല് എണ്ണം, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, സ്പോർട്സ് കിറ്റ് മുതലായവ സഹിതം അത് ലറ്റിക്സ്, ജിംനാസ്റ്റിക്സ് ഡിസംബർ 16നും ഫെൻസിങ്, വോളിബാൾ റസ്ലിങ് 18നും രാവിലെ ഒമ്പതിന് തലശ്ശേരി സായ് സൻെററിൽ എത്തണം. ഫോൺ: 0490-2324900.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.