'പ്ലാസ്​റ്റിക് ഫ്രീ കണ്ണൂരി'നായി ബദല്‍ ഉല്‍പന്ന പ്രദര്‍ശനമേള

കണ്ണൂർ: ജില്ലയെ ഒറ്റത്തവണ പ്ലാസ്​റ്റിക്മുക്തമാക്കുന്നതി‍ൻെറ ഭാഗമായി ഡിസംബര്‍ 21 മുതല്‍ 31 വരെ ജില്ലതല ബദല്‍ ഉല്‍പന്ന പ്രദര്‍ശനമേള സംഘടിപ്പിക്കും. കലക്ടര്‍ എസ്. ചന്ദ്രശേഖറി‍ൻെറ അധ്യക്ഷതയില്‍ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. ബദല്‍ ഉല്‍പന്ന പ്രദര്‍ശനമേളക്കാവശ്യമായ ഫണ്ട് ശുചിത്വ മിഷ‍​ൻെറ ഐ.ഇ.സി ഫണ്ടില്‍നിന്ന്​ കണ്ടെത്താന്‍ കലക്ടര്‍ നിർദേശിച്ചു. പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ചേരും. 2021 ജനുവരി ഒന്നിന് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ശുചിത്വ പ്രതിജ്ഞ ചൊല്ലല്‍ സംഘടിപ്പിക്കും. ഇതിനായി വിദ്യാഭ്യാസ ഓഫിസര്‍മാരുടെ യോഗം വിളിച്ചുചേര്‍ക്കും. പ്ലാസ്​റ്റിക് ഫ്രീ കണ്ണൂര്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വ്യത്യസ്​ത വകുപ്പ്​ അധികൃതരുടെ യോഗം ചേരും. തദ്ദേശ സ്ഥാപനങ്ങളില്‍ മാലിന്യം തള്ളുന്നത് തടയുന്നതിന് സി.സി. ടി.വി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹരിതകേരള മിഷന്‍ ജില്ല കോഓഡിനേറ്ററെ ചുമതലപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.