ഷിജോ തോമസിന് നാടിൻെറ യാത്രാമൊഴി ഇരിട്ടി: അജ്മാനിലുള്ള ക്യാമ്പിൽ ജോലി ചെയ്യുന്നതിനിടെ മരിച്ച പായം പഞ്ചായത്തിലെ കരിയാൽ ലക്ഷം വീട് കോളനിയിലെ ഷിജോയുടെ വിയോഗം ഉൾക്കൊള്ളാൻ കഴിയാതെ ബന്ധുക്കളും നാട്ടുകാരും. രാവിലെ പത്തോടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ കണ്ടത് ഹൃദയഭേദകമായ കാഴ്ചയാണ്. രണ്ടര വർഷം മുമ്പാണ് ഷിജോ തോമസ് വിദേശത്തേക്ക് പറന്നത്. കരിയാൽ ലക്ഷം വീട് കോളനിയിലെ അസുഖ ബാധിതരായ തോമസിൻെറയും ത്രേസ്യാമ്മയുടെയും മകനാണ് ഷിജോ. കുടുംബത്തെ ദുരിതക്കയത്തിൽനിന്ന് കരകയറ്റണമെന്ന ദൗത്യം ഏറ്റെടുത്താണ് എ.സി മെക്കാനിക് ആയി യു.എ.ഇയിൽ ജോലിക്കെത്തിയത്. അജ്മാനിലുള്ള ക്യാമ്പിൽ ജോലി ചെയ്യുന്നതിനിടയിലാണ് ഷിജോക്ക് തലച്ചോറിൽ രക്തസ്രാവം ഉണ്ടായി മസ്തിഷ്കമരണം സംഭവിച്ചത്. സഹപ്രവർത്തകർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു ഷിജോ എന്ന് മൃതദേഹത്തോടൊപ്പം യു.എ.ഇയിൽനിന്നും നാട്ടിലെത്തിയ കാസർകോട് സ്വദേശി അനിൽകുമാർ പറഞ്ഞു. കരിയാൽ നവപ്രഭ ക്ലബിൽ പൊതുദർശനത്തിനുെവച്ച മൃതദേഹത്തിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലുള്ളവർ അന്ത്യോപചാരമർപ്പിക്കാനെത്തി. എടൂർ സൻെറ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. ഡി.വൈ.എഫ്.ഐ കരിയാൽ യൂനിറ്റ് മുൻ ജോയൻറ് സെക്രട്ടറിയും നവ പ്രഭ ക്ലബ് ഭാരവാഹിയുമായിരുന്നു ഷിജോ. പുതിയ വീട് നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ച് മാറി താമസിക്കാൻ ഒരുങ്ങുന്നതിനിടയിലാണ് ഷിജോയുടെ വേർപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.