കുരുമുളകിന് മഞ്ഞളിപ്പും ദ്രുതവാട്ടവും; പ്രതീക്ഷയറ്റ് കര്‍ഷകര്‍

കേളകം: ഏറെ പ്രതീക്ഷയോടെ വിളവെടുപ്പ് സീസണിന്​ ഒരുങ്ങുന്നതിനിടെ കര്‍ഷകര്‍ക്ക് ഇരുട്ടടിയായി കുരുമുളകിന് മഞ്ഞളിപ്പും ദ്രുതവാട്ടവും. പ്രധാനമായും കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി പ്രദേശത്താണ് രോഗം കാണുന്നത്​. ഇവിടെ തൃക്കേക്കുന്നേൽ ബോബി ജോൺ, നടുപറമ്പിൽ പോൾ, പീറ്റർ എന്നിവരുടെ ആയിരക്കണക്കിന് കുരുമുളകാണ് നശിച്ചത്. കേളകം പഞ്ചായത്തിലെ ശാന്തിഗിരി മേഖലയിലും ദ്രുതവാട്ടം വ്യാപിക്കുന്നുണ്ട്. ബാങ്കുകളില്‍നിന്ന്​ വായ്പ എടുത്തും തനിവിളയായി പുനര്‍കൃഷി ചെയ്തുമാണ് വളരെ പ്രയാസപ്പെട്ട് കുരുമുളക് കൃഷി വീണ്ടും ഈ മേഖലകളില്‍ വ്യാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.