അഞ്ചരക്കണ്ടി: ഏഴു മാസം ഗർഭിണിയായ യുവതിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭര്‍ത്താവ് പിടിയില്‍. ചക്കരക്കൽ പൊലീസാണ് ഷൈജേഷിനെ പിടികൂടിയത്. വ്യാഴാഴ്ച വൈകീട്ട് നാലിനാണ് ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പനയത്താംപറമ്പിൽ യുവതിക്ക് കുത്തേറ്റത്. തറമ്മൽ വീട്ടിൽ പ്രമ്യയെ ഭർത്താവ് മദ്യപിച്ചെത്തി ആക്രമിക്കുകയായിരുന്നു. ഏഴുമാസം ഗർഭിണിയായ പ്രമ്യ വ്യാഴാഴ്ചയാണ് ഭർത്താവിൻെറ വീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്ക് എത്തിയത്. വൈകിട്ട് മദ്യപിച്ച് വന്ന ഷൈജേഷ് ഭാര്യയുമായി വാക്കുതർക്കത്തിലേർപ്പെട്ടു. പിന്നാലെ അരയിൽ ഒളിപ്പിച്ച കത്തിയെടുത്ത് കഴുത്തിൽ കുത്തിയിറക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരുവർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. ഇവർ തമ്മിൽ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴി. ബംഗളൂരുവില്‍ ബേക്കറി ജോലിക്കാരനായ ഷൈജേഷ് കുറച്ച് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. പടം: prathi shyjesh -ഷൈജേഷിനെ തെളിവെടുപ്പിന് പൊലീസ് വീട്ടിലെത്തിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.