Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗര്‍ഭിണിയെ...

ഗര്‍ഭിണിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസ്; ഭര്‍ത്താവ് പിടിയില്‍

text_fields
bookmark_border
അഞ്ചരക്കണ്ടി: ഏഴു മാസം ഗർഭിണിയായ യുവതിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭര്‍ത്താവ് പിടിയില്‍. ചക്കരക്കൽ പൊലീസാണ് ഷൈജേഷിനെ പിടികൂടിയത്. വ്യാഴാഴ്ച വൈകീട്ട്​ നാലിനാണ്​ ചക്കരക്കൽ പൊലീസ് സ്​റ്റേഷൻ പരിധിയിൽപ്പെട്ട പനയത്താംപറമ്പിൽ യുവതിക്ക് കുത്തേറ്റത്. തറമ്മൽ വീട്ടിൽ പ്രമ്യയെ ഭർത്താവ് മദ്യപിച്ചെത്തി ആക്രമിക്കുകയായിരുന്നു. ഏഴുമാസം ഗർഭിണിയായ പ്രമ്യ വ്യാഴാഴ്ചയാണ് ഭർത്താവി‍ൻെറ വീട്ടിൽനിന്ന്​ സ്വന്തം വീട്ടിലേക്ക് എത്തിയത്. വൈകിട്ട് മദ്യപിച്ച് വന്ന ഷൈജേഷ് ഭാര്യയുമായി വാക്കുതർക്കത്തിലേർപ്പെട്ടു. പിന്നാലെ അരയിൽ ഒളിപ്പിച്ച കത്തിയെടുത്ത് കഴുത്തിൽ കുത്തിയിറക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്​. ഒരുവർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. ഇവർ തമ്മിൽ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴി. ബംഗളൂരുവില്‍ ബേക്കറി ജോലിക്കാരനായ ഷൈജേഷ് കുറച്ച് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. പടം: prathi shyjesh -ഷൈജേഷിനെ തെളിവെടുപ്പിന് പൊലീസ് വീട്ടിലെത്തിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story