മാങ്ങാട്ടുപറമ്പ്: കണ്ണൂർ ജില്ല അത്‌ലറ്റിക് അസോസിയേഷൻ മാങ്ങാട്ടുപറമ്പ് സർവകലാശാല കാമ്പസിൽ നടന്ന ജില്ല ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ കണ്ണൂർ അത്‌ലറ്റിക് അക്കാദമി ഓവറോൾ ചാമ്പ്യന്മാരായി. യൂനിവേഴ്സൽ ക്ലബ് തിലാന്നൂർ, അമിഗോസ് സ്പോർട്സ് ക്ലബ് പ്രാപ്പൊയിൽ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ 20 വയസ്സിന് മുകളിലും 20 വയസ്സിന് താഴെയും കണ്ണൂർ അത്‌ലറ്റിക് അക്കാദമിയും 18ന് താഴെയും 16ന് താഴെയും വിഭാഗത്തിൽ യൂനിവേഴ്സൽ ക്ലബ് തിലാന്നൂരും ജേതാക്കളായി. പെൺകുട്ടികളുടെ 16 വയസ്സിന് താഴെയുള്ള വിഭാഗത്തിൽ പി.പി.എൻ സ്മാരക മന്ദിരം പഴയനിരത്ത് ജേതാക്കളായി. മത്സരം ആന്തൂർ മുനിസിപ്പൽ കൗൺസിലർ സി.പി. മുഹമ്മദ് ഫ്ലാഗ് ഓഫ് ചെയ്തു. ജേതാക്കൾക്കുള്ള ട്രോഫികൾ കണ്ണൂർ സർവകലാശാല കായിക വകുപ്പ് ഡയറക്ടർ ഡോ. കെ.പി. മനോജ് സമ്മാനിച്ചു. കണ്ണൂർ ജില്ല അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡൻറ് ഡോ. പി.ടി. ജോസഫ് അധ്യക്ഷത വഹിച്ചു. നാരായണൻകുട്ടി സ്വാഗതവും ബേബി ആൻറണി നന്ദിയും പറഞ്ഞു. ചിത്രം: മാങ്ങാട്ടുപറമ്പ് യൂനിവേഴ്സിറ്റി കാമ്പസിൽ നടന്ന ജില്ല ക്രോസ് കൺട്രി ഓവറോൾ ചാമ്പ്യൻഷിപ് നേടിയ കണ്ണൂർ അത്‌ലറ്റിക് അക്കാദമി ടീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.