അന്താരാഷ്​ട്ര അറബിഭാഷ ദിനം ആചരിച്ചു

തലശ്ശേരി: തലശ്ശേരി മുസ്​ലിം അസോസിയേഷൻ ലോക അറബിഭാഷ ദിനം ആചരിച്ചു. കാലിക്കറ്റ് സര്‍വകലാശാല പ്രോ വൈസ് ചാൻസലർ ഡോ. എം. നാസർ ഉദ്ഘാടനം ചെയ്തു. എ.പി. അഹ്മദ് അധ്യക്ഷത വഹിച്ചു. ജില്ല തല അറബിക് കാലിഗ്രഫി മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്ക്​ അർഹരായ മസ്യൂന നൈനാർ (സീതിസാഹിബ് എച്ച്.എസ്.എസ്, തളിപ്പറമ്പ്), എം.പി. മുഹ്സിൻ (ദാറുൽ ഫലാഹ് ഇസ്​ലാമിക് അക്കാദമി തളിപ്പറമ്പ്​), ഹാജറ മുഹമ്മദ് ഷമീൽ (മാട്ടൂൽ) എന്നിവർക്കും പ്രോത്സാഹന സമ്മാനം നേടിയ 20 പേർക്കും തലശ്ശേരി നഗരസഭ മുൻ ചെയർമാൻ എം.വി. മുഹമ്മദ് സലീം, സി.പി. നജീബ്, എം. സൈനബ എന്നിവർ കാഷ് അവാര്‍ഡുകൾ വിതരണം ചെയ്തു. സർസയ്യിദ് കോളജ് പ്രിൻസിപ്പൽ ഡോ. ഇസ്മാഈൽ ഒലായിക്കര മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എം.വി. മുഹമ്മദ് സലീം, പ്രഫ. എ.പി. സുബൈർ, അഡ്വ. ടി.പി. സാജിദ്, ടി. ഷാഹുൽ ഹമീദ്, പി.എം. അബ്​ദുൽ ബഷീർ എന്നിവർ സംസാരിച്ചു. കെ.പി. മുഹമ്മദ് റഫീഖ് സ്വാഗതവും എ.കെ. ഇബ്രാഹിം നന്ദിയും പറഞ്ഞു. പടം......ലോക അറബിഭാഷ ദിനാചരണത്തി​ൻെറ ഭാഗമായി തലശ്ശേരി മുസ്​ലിം അസോസിയേഷൻ നടത്തിയ ജില്ലതല കാലിഗ്രഫി മത്സര വിജയികൾക്കുള്ള സമ്മാനദാനം കാലിക്കറ്റ് സര്‍വകലാശാല പ്രോ. വൈസ് ചാൻസലർ ഡോ.എം. നാസർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.