ചിത്രകല ക്യാമ്പും കവിയരങ്ങും

തലശ്ശേരി: കതിരൂരിൽ നടക്കുന്ന കെ.എസ്.ടി.എ ജില്ല സമ്മേളനത്തി​ൻെറ ഭാഗമായി കതിരൂർ മൈതാനിയിൽ ചിത്രകാര സംഗമവും കവിയരങ്ങും സംഘടിപ്പിച്ചു. ശിൽപി വത്സൻ കൂർമ കൊല്ലേരി ഉദ്ഘാടനം ചെയ്തു. കാരായി രാജൻ അധ്യക്ഷത വഹിച്ചു. കേരള ലളിതകലാ അക്കാദമി മുൻ സെക്രട്ടറി പൊന്ന്യം ചന്ദ്രൻ, കതിരൂർ പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. സനിൽ, മുൻ പ്രസിഡൻറ്​ കെ.വി. പവിത്രൻ, കെ.സി. സുധീർ, കെ.വി. രഞ്​ജിത്ത് എന്നിവർ സംസാരിച്ചു. അരുൺജിത്ത് പഴശ്ശി, പ്രമോദ് അടുത്തില, വി.വി. തങ്കരാജ്, രാജേഷ് പനങ്ങാട്ടിൽ, പി.കെ. ബാബു, സജികുമാർ കൊട്ടോടി, ഷൈജു പുല്ലോടി, വിനോദ് പയ്യന്നൂർ, പൊന്ന്യം സുനിൽ, അബ്​ദുൽ റഷീദ്, പി. ബ്രിജേഷ്, സുശാന്ത് കൊല്ലറക്കൽ, ബോബി സഞ്ജീവ്, പവി കോയ്യോട്, ഇ.വി. റബ്ന, വി. സൈമൺ, കലേഷ് കലാലയ, കെ.വി. അബ്​ദുൽ മുനീർ, പി.കെ. പ്രകാശൻ, രഞ്ജുഷ എന്നിവർ പങ്കെടുത്തു. ചിത്രകാരൻ കെ.എം. ശിവകൃഷ്ണൻ, സജിത്ത് നാലാംമൈൽ എന്നിവർ നേതൃത്വം നൽകി. സി. ജലചന്ദ്രൻ സ്വാഗതവും സുശാന്ത് കൊല്ലറക്കൽ നന്ദിയും പറഞ്ഞു. പടം...... കെ.എസ്.ടി.എ ജില്ല സമ്മേളനത്തി​ൻെറ ഭാഗമായി കതിരൂരിൽ നടന്ന ചിത്രകാര സംഗമവും കവിയരങ്ങും ശിൽപി വത്സൻ കൂർമ കൊല്ലേരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.