അടക്കാത്തോട് ബണ്ട് തകർന്നിട്ട് വർഷങ്ങൾ; നടപ്പാലം നിർമാണം വൈകുന്നു

കേളകം: അടക്കാത്തോട് ബണ്ട് തകർന്നടിഞ്ഞിട്ട് വർഷങ്ങളായിട്ടും നടപ്പാല നിർമാണം വൈകുന്നത് ദുരിതമായി. കുടിയേറ്റ കാലത്തി​ൻെറ പഴക്കമുള്ള ബണ്ട് ഒരുകാലത്ത് തോടി​ൻെറ ഇരുവശങ്ങളിലുമുള്ള നെൽക്കർഷകർക്ക് ജലസേചനത്തിന് ഉപകരിച്ചിരുന്നു. എന്നാൽ, പിൽക്കാലത്ത് കാലപ്പഴക്കത്തിൽ ബണ്ടിന് ചോർച്ചയുണ്ടായി. വർഷങ്ങൾ മുമ്പ് തോട്ടിലെ പ്രളയ കുത്തൊഴുക്കിൽ തകർന്നടിഞ്ഞു. കാലങ്ങളായി ഈ മേഖലയിലുള്ളവർക്ക് തോട്ടിലെ പാലമാണ് ഇതോടെ നഷ്​ടമായത്. മരപ്പാലമാണ് കാൽനടക്കാർക്ക് താൽക്കാലിക ആശ്വാസം. മദ്​റസ വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് പേർക്ക് ഉപകാരപ്പെടുന്ന ബണ്ട് പാലം അടിയന്തരമായി പുനർനിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.