കെ റെയിൽ സിൽവർലൈൻ: യു.ഡി.എഫ് ബഹുജന കൺവെൻഷൻ

പയ്യന്നൂർ: കെ റെയില്‍ സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പയ്യന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദ്ധതി കടന്നുപോകുന്ന പയ്യന്നൂർ കാനത്ത് ബഹുജന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പ്രദേശവാസികളായ സ്ത്രീകൾ ഉൾപ്പെടെ പങ്കെടുത്ത പരിപാടിയിൽ പദ്ധതിക്കെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. പ്രദേശത്തെ ഒമ്പത് ഏക്കർ സ്ഥലത്തുകൂടിയാണ് പദ്ധതി കടന്നുപോകുന്നത്. പ്രദേശത്തെ ഇരുപത്തഞ്ചോളം കുടുംബങ്ങളാണ് കുടിയൊഴിയേണ്ടിവരുന്നത്. പദ്ധതി ഉപേക്ഷിക്കുന്നതുവരെ നിരന്തരം പ്രക്ഷോഭവുമായി മുന്നോട്ടുപോകാൻ ജനകീയ കൺവെൻഷൻ തീരുമാനിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം എം. നാരായണൻകുട്ടി ഉദ്​ഘാടനം ചെയ്​തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ പിലാക്കാൽ അശോകൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എം.കെ. രാജൻ, എ.പി. നാരായണൻ, പി. ലളിത, ജില്ല മുസ് ലിം ലീഗ് സെക്രട്ടറി കെ.ടി. സഹദുല്ല, അഡ്വ. ഡി.കെ. ഗോപിനാഥ്, കെ.വി. ഭാസ്കരൻ, വി.കെ.പി. ഇസ്മായിൽ, കെ.പി. മോഹനൻ, ലത്തീഫ് കോച്ചൻ, പ്രശാന്ത് കോറോം, എ. രൂപേഷ്, അത്തായി പത്മിനി, ഇ.പി. ശ്യാമള, എം.വി. വത്സല, എം.കെ. ഷമീമ, നസീമ തുടങ്ങിയവർ സംസാരിച്ചു. സ്ഥലത്ത് മനുഷ്യച്ചങ്ങല തീർത്തു. ജനകീയ സമരസമിതി ചെയർമാനായി പിലാക്കാൽ അശോകനെയും കൺവീനറായി ആർ. രതീഷ് ബാബുവിനെയും തിരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.