നിലാമുറ്റം മഖാം ഉറൂസിന് വൻ ജനപ്രവാഹം; ധനു പത്ത് ചന്തകളിൽ തിരക്കേറുന്നു

ഇരിക്കൂർ: കേരളത്തിലെ പ്രധാന തീർഥാടന കേന്ദ്രവും പ്രവാചക കാലഘട്ടത്തിൽതന്നെ ഇസ്​ലാമിക പ്രബോധനവുമായി എത്തിയ മഹാത്മാക്കളുടെ സ്മരണക്കായി നടത്തിവരാറുള്ള നിലാമുറ്റം മഖാം ഉറൂസിന് തിരക്കേറുന്നു. പതാക ഉയർത്തലോടെ സംസ്ഥാനത്തി​ൻെറ വിവിധ ഭാഗങ്ങളിൽനിന്ന് ജാതിമത ഭേദമന്യേ തീർഥാടകർ ഒഴുകിയെത്തി. ധനു ഒന്നു മുതൽ പത്തുവരെ നടക്കുന്ന ഉറൂസിന് പ്രാദേശികമായി ധനു പത്താഘോഷം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്ന് ഇരിക്കൂർ ജനത ഉത്സവലഹരിയിലാണ്. കഴിഞ്ഞ രണ്ടുവർഷം നിലാമുറ്റം മഖാം ഉറൂസ് ഓൺലൈനായിട്ടായിരുന്നു നടന്നത്. ഇപ്രാവശ്യം മുന്നോരുക്കങ്ങളോടെ വർധിച്ച ജനപ്രാതിനിധ്യത്തോടെയാണ്​ ഉത്സവം. വൈകുന്നേരമാകുന്നതോടുകൂടി സംസ്ഥാനത്തി​ൻെറ വിവിധ ഭാഗങ്ങളിൽനിന്നുള്ള സ്ത്രീകളും കുട്ടികളും വൃദ്ധജനങ്ങളുമടങ്ങുന്ന ആയിരങ്ങളാണ് നിലാ മുറ്റത്തേക്ക് എത്തുന്നത്​. ധനു പത്താഘോഷത്തിന് പൊലിമ കൂട്ടാൻ ധാരാളം ഉത്സവച്ചന്തകളുണ്ട്. ആഘോഷത്തി​ൻെറ ഭാഗമായി ഇരിക്കൂറിലെ ഉമ്മമാർ സ്പെഷൽ വിഭവങ്ങൾ തയാറാക്കാറുണ്ട്. ഡിസംബർ 25 വരെ നീളുന്ന മഖാം ഉറൂസ് അന്ന്​ വൈകീട്ട്​ നാലിന്​ മുഹമ്മദ് ജമലുല്ലൈലി തങ്ങളുടെ കൂട്ട സിയാറത്തോടെ അവസാനിക്കും. ദിവസവും എത്തുന്ന തീർഥാടകർക്ക് ആത്മീയമായ ഉണർവ് നൽകാൻ മതപ്രഭാഷണങ്ങളും നടക്കുന്നുണ്ട്. ചരിത്രമുറങ്ങുന്ന നിലാമുറ്റം മതസൗഹാർദത്തി​ൻെറ വിളനിലം കൂടിയാണ്​. ചിത്രം 1 : ധനുപത്താഘോഷ ചന്ത ചിത്രം 2 : പഴയകാല മിഠായികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.