മാലിന്യം തള്ളിയവരിൽനിന്ന്​ പിഴയീടാക്കി

മാലിന്യം തള്ളിയവരിൽനിന്ന്​ പിഴയീടാക്കി കണിച്ചാർ: നെടുമ്പൊയിൽ 29ം മൈലിൽ നാലാം ഹെയർപിൻ വളവിന്​ സമീപം വനത്തിൽ മാലിന്യം തള്ളിയവരിൽനിന്ന്​ കണിച്ചാർ പഞ്ചായത്ത് പിഴയീടാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം വനത്തിൽ തള്ളിയത്​. നാട്ടുകാരുടെ പരാതിയിൽ വാർഡ് മെംബർ ജിമ്മി അബ്രഹാമിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കൂത്തുപറമ്പിലുള്ള ബാഗ് നിർമാണ യൂനിറ്റിന്റെ മാലിന്യമാണ് തള്ളിയതെന്ന്​ മനസ്സിലായി.തുടർന്ന് വനംവകുപ്പിലും കേളകം പൊലീസിലും പരാതിപ്പെടുകയും സ്ഥാപന ഉടമയെ ബന്ധപ്പെട്ട്​ മാലിന്യം ഉടൻ നീക്കാൻ നിർദേശിക്കുകയുമായിരുന്നു. ഉടമക്ക് കണിച്ചാർ പഞ്ചായത്ത് 25,000 രൂപയാണ്​ പിഴ ഈടാക്കിയത്​. വനത്തിൽ മാലിന്യം തള്ളിയതിന്​ വനംവകുപ്പും കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.