തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ല സി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തിരുവങ്ങാട് ക്രിക്കറ്റ് ക്ലബ് അഞ്ച് വിക്കറ്റിന് തലശ്ശേരി വാലിയൻറ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത വാലിയൻറ് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 103 റൺസെടുത്തു. മറുപടിയായി തിരുവങ്ങാട് ക്രിക്കറ്റ് ക്ലബ് 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. രണ്ട് വിക്കറ്റും 19 റൺസുമെടുത്ത് തിരുവങ്ങാട് ക്രിക്കറ്റ് ക്ലബ് താരം കെ.പി. നിധിൻ മാൻ ഓഫ് ദി മാച്ചായി. ഉച്ചക്ക് നടന്ന രണ്ടാം മത്സരത്തിൽ കണ്ണൂർ ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് 68 റൺസിന് തലശ്ശേരി ക്രൈസ്റ്റ് കോളജിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു. മറുപടിയായി ക്രൈസ്റ്റ് കോളജ് 15.5 ഓവറിൽ 81 റൺസിന് ഓൾ ഔട്ടായി. പുറത്താകാതെ 61 റൺസെടുത്ത് ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് താരം ഉനൈസ് മാൻ ഓഫ് ദി മാച്ചായി. ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീം വടക്കുമ്പാട് ക്രിക്കറ്റ് ക്ലബിനെയും ടെലിച്ചറി ക്രിക്കറ്റ് ക്ലബ് തലശ്ശേരി ഐലന്റ് ക്രിക്കറ്റ് ക്ലബിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.