ജില്ലക്ക് ആറ് വാഹനങ്ങൾ തളിപ്പറമ്പ്: കണ്ണൂർ റൂറൽ ജില്ല പൊലീസിന്‍റെ യാത്രകൾക്ക് ഫോഴ്‌സ് ഗൂര്‍ഖയെത്തി. മലയോര മേഖലയിലെ അഞ്ച് സ്റ്റേഷനുകളിലേക്കാണ് ഈ വാഹനങ്ങൾ നൽകുക. വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് തിങ്കളാഴ്ച രാവിലെ 10ന് റൂറൽ ജില്ല പൊലീസ് മേധാവി പി.ബി. രാജീവ് നിർവഹിക്കും. നിലവിൽ വാഹനങ്ങൾക്ക് എത്താൻ സാധിക്കാത്ത ദുർഘട പാതകൾ കീഴടക്കാനാണ് ആധുനിക സംവിധാനമുള്ള ഫോഴ്സ് ഗൂർഖ വാഹനം പൊലീസ് സേനയിൽ എത്തിയിരിക്കുന്നത്. കേരളത്തിലെ ഹൈറേഞ്ച് പ്രദേശങ്ങളിലും നക്സൽ സാന്നിധ്യമുള്ള മേഖലകളിലും ഉപയോഗത്തിനായാണ് പ്രധാനമായും ഈ വാഹനം എത്തിയിട്ടുള്ളതെന്നാണ് സൂചന. ജില്ലയിൽ ആറ് വാഹനങ്ങളാണുള്ളത്. ഇതിൽ അഞ്ചെണ്ണം കണ്ണൂർ റൂറൽ പൊലീസ് ജില്ലയിലെ പെരിങ്ങോം, ചെറുപുഴ, പയ്യാവൂർ, ഉളിക്കൽ, കരിക്കോട്ടക്കരി സ്റ്റേഷനും ഒരെണ്ണം കണ്ണൂർ സിറ്റി പൊലീസ് ജില്ലയിലെ കണ്ണവം പൊലീസ് സ്റ്റേഷനുമാണ് നൽകുക. സംസ്ഥാനത്താകെ 44 ഗൂർഖ എസ്.യു.വിയാണ് എത്തുന്നത്. 2021 അവസാനമാണ് ഗൂർഖയുടെ പുതിയ പതിപ്പ് ഇന്ത്യൻ നിരത്തുകളിൽ എത്തിയത്. 13.59 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. 4x4 സംവിധാനമുള്ള മഹീന്ദ്രയുടെ വാഹനങ്ങൾ മുമ്പും പൊലീസ് സേനയിൽ എത്തിയിട്ടുണ്ട്. എന്നാൽ, ആദ്യമായാണ് ഫോഴ്സ് ഗൂർഖ കേരള പൊലീസിന്റെ ഭാഗമാകുന്നത്. ഗൂർഖക്കുപുറമെ, മഹീന്ദ്ര ബൊലേറോയുടെ 72 യൂനിറ്റുകളും പൊലീസ് സേനക്ക് അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.