പയ്യന്നൂർ: പ്രമുഖ നാടൻകല ഗവേഷകനും ഗ്രന്ഥകാരനുമായിരുന്ന ഡോ. എം.വി. വിഷ്ണു നമ്പൂതിരിയുടെ സ്മരണക്കായി നൽകുന്ന ഫോക് ലോർ സാഹിത്യ പുരസ്കാരത്തിന് തൃശൂരിലെ കല്ലാറ്റ് മണികണ്ഠക്കുറുപ്പിന്റെ 'ഭദ്രകാളി കളമെഴുത്തുപാട്ടും അനുഷ്ഠാനങ്ങളും' എന്ന ഗ്രന്ഥം തിരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കുന്നരു മലയാളം വായനശാല ആൻഡ് ഗ്രന്ഥാലയവും ഡോ. എം.വി. വിഷ്ണുനമ്പൂതിരി സ്മാരക ഫോക് ലോർ പഠനകേന്ദ്രവും ചേർന്ന് വിഷ്ണുനമ്പൂതിരിയുടെ കുടുംബത്തിന്റെ സഹകരണത്തോടെയാണ് പുരസ്കാരം നൽകുന്നത്. 10,000 രൂപയും ശിൽപവും അടങ്ങുന്ന പുരസ്കാരം മാർച്ച് ഒമ്പതിന് നടക്കുന്ന വിഷ്ണുനമ്പൂതിരി അനുസ്മരണ സമ്മേളനത്തിൽ സമ്മാനിക്കും. വാർത്തസമ്മേളനത്തിൽ സുനിൽ കുന്നരു, പി.വി. നാരായണൻ മാസ്റ്റർ, കെ.പി. സുരേഷ് പണിക്കർ, കെ.പി. സുനിൽ കുമാർ, എം. ശ്രീജ ടീച്ചർ, എം.വി. മുരളീധരൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.