കണ്ണൂർ: ഇന്ത്യൻ ചൈൽഡ് വെൽഫെയർ കൗൺസിലിന്റെയും ജില്ല ശിശുക്ഷേമ സമിതിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു. അഞ്ച് മുതൽ ഒമ്പത് വയസ്സുവരെയുള്ള കുട്ടികൾ മത്സരിച്ച ഗ്രീൻ ഗ്രൂപ്പിൽ നിന്നും സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥി ആൽവിൻ മുകുന്ദ് ഒന്നാം സ്ഥാനവും ഭാരതീയ വിദ്യാഭവൻ കക്കാട്ടെ മൂന്നാം ക്ലാസ് വിദ്യാർഥി ഹയ ഫാത്തിമ രണ്ടാം സ്ഥാനവും കാടാച്ചിറ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ നാലാം ക്ലാസ് വിദ്യാർഥി വി.ആർ. ശ്രീഹരി മൂന്നാം സ്ഥാനവും നേടി. 10 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾ മത്സരിച്ച വൈറ്റ് ഗ്രൂപ്പിൽനിന്നും ഭാരതീയ വിദ്യാഭവൻ കക്കാട്ടെ എട്ടാം ക്ലാസ് വിദ്യാർഥിനി ഹൻസ ഫാത്തിമ ഒന്നാം സ്ഥാനവും വടക്കുമ്പാട് ഗവ. ഹൈസ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി പി.പി. അദ്വൈത് രണ്ടാം സ്ഥാനവും പയ്യന്നൂർ സെന്റ് മേരീസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി നന്ദിത രാജീവ് മൂന്നാം സ്ഥാനവും നേടി. ഇരുവിഭാഗങ്ങളിലെയും ആദ്യ മൂന്ന് സ്ഥാനക്കാരുടെ ചിത്രങ്ങൾ സംസ്ഥാനതല മത്സരത്തിലേക്ക് പരിഗണിക്കും. വിജയികൾക്ക് ജില്ല ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ചടങ്ങിൽ സമ്മാനം നൽകും. ----------------------------------------- പരാതിപരിഹാര സമ്പർക്ക പരിപാടി കണ്ണൂർ: റീജനൽ പ്രോവിഡന്റ് ഫണ്ട് കമീഷണറുടെ കീഴിൽ മാർച്ച് 10ന് രാവിലെ 10.30 മുതൽ 12വരെ 'നിധി താങ്കൾക്കരികെ' ഓൺലൈൻ പരാതിപരിഹാര സമ്പർക്ക പരിപാടി നടത്തും. കണ്ണൂർ, കാസർകോട് ജില്ലകളിലെയും മാഹി കേന്ദ്രഭരണ പ്രദേശത്തെയും ഇ.പി.എഫ് അംഗങ്ങൾക്കും ഇ.പി.എഫ് പെൻഷൻകാർക്കും അടുത്തുതന്നെ പെൻഷനാകുന്ന അംഗങ്ങൾക്കും തൊഴിലാളി സംഘടന പ്രതിനിധികൾക്കും പങ്കെടുക്കാം. പി.എഫ് അക്കൗണ്ട് നമ്പർ, പി.പി.ഒ നമ്പർ, ഫോൺ നമ്പർ എന്നിവ സഹിതമുള്ള വിശദ പരാതികൾ ഫെബ്രുവരി 28നുമുമ്പ് ഓഫിസിൽ ലഭ്യമാക്കണം. --------------------------------- സൂര്യാതപം: ഉച്ച 12 മുതൽ മൂന്നുവരെ വിശ്രമവേള കണ്ണൂർ: ജില്ലയിൽ പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാതപം ഏൽക്കാൻ സാധ്യതയുള്ളതിനാൽ ഉച്ച 12 മുതൽ വൈകീട്ട് മൂന്നുവരെ വിശ്രമ വേളയായി ലേബർ കമീഷണർ ഉത്തരവിട്ടു. ഇവരുടെ ജോലി സമയം രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെയുള്ള സമയത്തിനുള്ളിൽ എട്ടുമണിക്കൂറായി നിജപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.