കസ്തൂർബ കാർഷികോദ്യാനം ഉദ്ഘാടനം

കണ്ണൂർ: കേനന്നൂർ ജില്ല ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റി കസ്തൂർബ ഗാന്ധിയുടെ 78ാം ചരമദിനം ആചരിച്ചു. അനുസ്മരണ സമ്മേളനവും കസ്തൂർബ കാർഷികോദ്യാനവും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. മഹാത്മ മന്ദിരം പ്രസിഡന്റ് ഇ.വി.ജി. നമ്പ്യാർ അധ്യക്ഷത വഹിച്ചു. പ്രഫ. വി.എൻ. രമണി അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സി. സുനിൽകുമാർ, രശ്മി രാഗേഷ് എന്നിവർ സംസാരിച്ചു. സൊസൈറ്റിയിൽ വനിതകൾക്കുള്ള അംഗത്വം നൽകലും നടന്നു. മഹാത്മ മന്ദിരം സ്ഥാപകദിനമായ ഫെബ്രുവരി 28ന് കാർഷിക ഉൽപന്നങ്ങൾക്ക് പ്രത്യേക വിലക്കിഴിവ് ലഭിക്കും. ----------------------- പടം... പി. സന്ദീപ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.