ന്യൂ മാഹി: സി.പി.എം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ സംഘത്തെ കോൺഗ്രസ് ന്യായീകരിക്കുന്നത് ലജ്ജാകരമാണെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ. കൊല്ലപ്പെട്ട ഹരിദാസിന്റെ പുന്നോൽ താഴെ വയലിലെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതൃതലത്തിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണിത്. ആയുധ പരിശീലനം ലഭിച്ചവരാണ് കൊല നടത്തിയത്. നങ്ങാറത്ത് പീടികയിലെ ടാഗോർ സ്‌കൂളിലാണ് ആർ.എസ്.എസ് ആയുധ പരിശീലനം നടക്കുന്നതെന്നും കൊലപാതകത്തിനെതിരെ രാഷ്ടിയത്തിനതീതമായ പ്രതിഷേധം ഉയരണമെന്നും പി. ജയരാജൻ പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം കാരായി രാജൻ, ജില്ല കമ്മിറ്റി അംഗം എം.സി. പവിത്രൻ എന്നിവരും അദ്ദേഹത്തോടൊപ്പം ഹരിദാസിന്റെ വീട്ടിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.