തോട്ടട ബോംബേറ്​; അഞ്ച്​ പ്രതികളെ കസ്റ്റഡിയിൽ വിട്ടു

കണ്ണൂർ: തോട്ടടയിൽ വിവാഹ സംഘത്തിനുനേരെയുണ്ടായ ബോംബേറിൽ യുവാവ് മരിച്ച സംഭവത്തിൽ റിമാൻഡിലായ അഞ്ചുപ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളായ അക്ഷയ്, അരുൺ, മിഥുൻ, ഗോകുൽ, സനാദ് എന്നിവരെയാണ് ജില്ല സെഷൻസ്​ കോടതി അഞ്ചുദിവസത്തേക്ക്​ പൊലീസ്​ കസ്റ്റഡിയിൽ വിട്ടത്. ഈ മാസം 13 നാണ് തോട്ടടയിൽ വിവാഹ സംഘത്തിനു നേരെ ബോംബേറ് ന‌‌ടന്നത്. സംഭവത്തിൽ ഏച്ചൂർ സ്വദേശി ജിഷ്ണുവാണ്​ കൊല്ലപ്പെട്ടത്​. കേസിൽ ആകെ ആറു പ്രതികളാണ്​ ഇതുവരെയായി അറസ്റ്റിലായത്​. ഇതിൽ രാഹുലിനെ ഒഴിവാക്കിയാണ്​ മറ്റുപ്രതികളെ കോടതി കസ്റ്റഡിയിൽ വിട്ടത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.