നടുവിൽ സഹ. ബാങ്കിൽ വിജിലൻസ് പരിശോധന

ശ്രീകണ്ഠപുരം: യു.ഡി.എഫ് ഭരിക്കുന്ന നടുവിൽ സഹകരണ ബാങ്കിൽ വിജിലൻസ് പരിശോധന. സഹകരണ വിജിലൻസ് ഡിവൈ.എസ്.പി എം.ഐ. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞദിവസം പരിശോധന നടത്തിയത്. ബാങ്കിലെ നിയമനങ്ങളിലും വായ്പകളിലും മറ്റ് ഇടപാടുകളിലും ക്രമക്കേടുകൾ നടക്കുന്നതായി ആരോപിച്ച് നടുവിൽ സ്വദേശി കെ.വി. പ്രവീൺ നൽകിയ പരാതിയിലാണ് വിജിലൻസ് പരിശോധന. പരാതിക്കാരന്റെ മൊഴിയെടുത്ത സംഘം ബാങ്ക് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുകയും വിവിധ രേഖകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.