കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്ലാസ്റ്റിക് സർജറി വിഭാഗം തുടങ്ങും

പയ്യന്നൂർ: പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി വിഭാഗം ആരംഭിക്കുന്നതിന് സർക്കാർ തീരുമാനിച്ചതായി എം. വിജിൻ എം.എൽ.എ അറിയിച്ചു. പ്ലാസ്റ്റിക് സർജറി വിഭാഗം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രി വീണ ജോർജിന് നിവേദനം നൽകിയിരുന്നു. കഴിഞ്ഞ നവംബറിലാണ് ആശുപത്രി സന്ദർശിച്ച ഘട്ടത്തിൽ മെഡിക്കൽ കോളജിൽ പ്ലാസ്റ്റിക് സർജറി വിഭാഗം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.