ദേശീയ വിദ്യാഭ്യാസ നയം: ഭാഷകൾക്ക് പ്രാതിനിധ്യം നൽകണം -കെ.എ.ടി.എഫ്

പടം -സന്ദീപ്​ ------------------------ കണ്ണൂർ: ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പിലാക്കുമ്പോൾ നിലവിൽ പഠിക്കുന്ന എല്ലാ ഭാഷകൾക്കും അവസരം നൽകണമെന്നും കുട്ടികളുടെ ഭാഷാശേഷി വർധിപ്പിക്കാനുള്ള നൂതന പദ്ധതികൾ പ്രാവർത്തികമാക്കണമെന്നും കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) കണ്ണൂർ റവന്യൂ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. മേയർ അഡ്വ. ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. റവന്യൂ ജില്ല പ്രസിഡന്റ് വി.വി. മുഹമ്മദ് അൻസാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം.പി. അബ്ദുൽ ഖാദിർ, ഡി.ഡി.ഇ മനോജ് കുമാർ, സംസ്ഥാന കൗൺസിലർ ടി.സി. അബ്ദുല്ലത്തീഫ് മാസ്റ്റർ, ഐ.എം.ഇ. അബൂബക്കർ, എം.പി. അയ്യൂബ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.