ചളിവെള്ളം വീട്ടിലെത്തുമെന്ന ഭീതിയിൽ പരിസരവാസികൾ തളിപ്പറമ്പ്: കുറുമാത്തൂർ രാജീവ് കോളനി താനിക്കുന്ന് റോഡിൽ ഓവുചാൽ മൂടി ട്രാൻസ്ഫോർമർ സ്ഥാപിച്ചതിനെതിരെ പരാതിയുമായി പ്രദേശവാസികൾ. ഓവുചാൽ മൂടിയതോടെ മഴക്കാലത്ത് മലിനജലം കുത്തിയൊലിച്ച് സമീപത്തെ വീടുകളിലേക്ക് ഒഴുകിയെത്തുമെന്നാണ് ആശങ്ക. കുറുമാത്തൂർ പഞ്ചായത്ത് ആറാം വാർഡിൽ രാജീവ് കോളനി താന്നിക്കുന്ന് റോഡിലെ മലരട്ടയിലാണ് ഓവുചാൽ മൂടി ട്രാൻസ്ഫോർമർ സ്ഥാപിച്ചത്. പ്രവൃത്തി നടക്കുമ്പോൾ തന്നെ പ്രദേശവാസികൾ കെ.എസ്.ഇ.ബി കരിമ്പം സെക്ഷൻ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട്, മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ചുവരുന്ന സ്ഥലമാണെന്നും ഓവുചാൽ മൂടിയാൽ ദുരിതം വർധിക്കുമെന്നും ബോധ്യപ്പെടുത്തിയെങ്കിലും കരാറുകാരെ ചുമതലപ്പെടുത്താമെന്ന് ഉറപ്പുനൽകി. എന്നാൽ കരാറുകാരൻ ഓവുചാൽ മൂടിയാണ് പ്രവൃത്തി പൂർത്തിയാക്കിയത്. ഇതിനുശേഷം അധികൃതരെ ബന്ധപ്പെട്ടപ്പോൾ പുതിയ എസ്റ്റിമേറ്റാക്കി മാത്രമേ ഓവുചാൽ പുനഃസ്ഥാപിക്കാനാകൂവെന്ന മറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ മഴക്കാലത്ത് മുകളിൽനിന്ന് കുത്തിയൊഴുകിവന്ന ചളിവെള്ളവും മറ്റ് മാലിന്യവും വീടിനകത്തുവരെയെത്തിയിരുന്നു. വിഷയത്തിൽ അധികൃതർ ഇടപെടണമെന്ന് പ്രദേശവാസിയായ ഐ.വി. ഷീജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.