പയ്യന്നൂര്‍: ഓപണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ഫെബ്രുവരി മാസ ചലച്ചിത്രമേള 26, 27, 28 തീയതികളില്‍ നടക്കും. ഈജിപ്ത്, ഫലസ്തീന്‍, മൊറോക്കോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് അറബി സിനിമകളാണ് മൂന്നുദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കുക. എല്ലാ ദിവസവും വൈകീട്ട് 6.30 മുതല്‍ പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കൻഡറി സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് പ്രദര്‍ശനം. കുഷ്ഠരോഗികളുടെ സമൂഹിക ബഹിഷ്കരണത്തിന്റെയും ഏകാന്തതയുടെയും കഥപറയുന്ന 'യോമദൈൻ' ആണ് 26ന് പ്രദര്‍ശിപ്പിക്കുക. മെക്കയിലേക്കുള്ള ഹജ്ജ് യാത്രയുടെ പശ്ചാത്തലത്തില്‍ പിതാവും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥപറയുന്ന 'ദ ഗ്രേറ്റ് ജേണി' രണ്ടാം ദിവസവും ജോർഡനിലെത്തുന്ന ഫലസ്തീന്‍ അഭയാര്‍ഥികളുടെ ദയനീയ സാഹചര്യങ്ങളിലേക്കും അവിടെനിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരുടെ കഠിനയാതനകളെക്കുറിച്ചും പറയുന്ന 'വെൻ ഐ സോ യു' അവസാന ദിവസമായ 27നും പ്രദര്‍ശിപ്പിക്കും. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.