തലശ്ശേരി: നിസ്വാർഥ സേവനത്തിന് തലശ്ശേരി സബ് കലക്ടർ . ഹരിയാനയിലെ സോനിപ്പത്തുകാരി അനുകുമാരി 2020 സെപ്റ്റംബർ ഏഴിനാണ് തലശ്ശേരി സബ് കലക്ടറായി ചുമതലയേറ്റത്. ഒന്നര വർഷത്തെ ഔദ്യോഗിക സേവനത്തിലൂടെയാണ് അനുകുമാരി ബഹുമതിക്കർഹയായത്. ''സമ്പന്നമായ പൈതൃകമുള്ള ഒരു ചരിത്ര പട്ടണമാണിത്. ഇവിടെയെത്തുന്ന എല്ലാവരെയും ഹൃദയം തുറന്ന് സ്നേഹിക്കുന്ന നാട്ടുകാർ. തലശ്ശേരിയെ ഏറെ ഇഷ്ടപ്പെടുന്നു'' എന്നാണ് സംസ്ഥാനത്തെ മികച്ച സബ് കലക്ടർമാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട യുവ ഐ.എ.എസ്സുകാരിയുടെ പ്രതികരണം. പരാതികൾക്ക് ഹരജിയുടെ പുറത്തുതന്നെ മറുപടി നൽകുന്നതായിരുന്നു രീതി. പൊതുജനത്തിന് പരാതി നൽകാൻ പ്രത്യേക സംവിധാനവും ഫേസ് ബുക്ക് പേജും ഒരുക്കിയായിരുന്നു നിരീക്ഷണം. എസ്.സി, എസ്.ടി വിഭാഗക്കാരായ വിദ്യാർഥികൾക്ക് എളുപ്പം ജോലി ലഭിക്കാൻ എംപ്ലോയ്മൻെറ് എക്സ്ചേഞ്ച് മുഖേന പ്രത്യേക പരിശീലന പദ്ധതി ഒരുക്കി. പദ്ധതിയിൽ ഇപ്പോൾ തളിപ്പറമ്പ്, മട്ടന്നൂർ, തലശ്ശേരി ഭാഗങ്ങളിലായി 120 ഓളം ഉദ്യോഗാർഥികൾ പരിശീലനം നേടുന്നുണ്ട്. ബൽജിത് സിങ്ങിന്റെയും സന്തരോ ദേവിയുടെയും മകളാണ് അനുകുമാരി. ഭർത്താവ്: ബിസിനസുകാരനായ വരുൺ ദഹിയ. മകൻ: വിയാൻ. വ്യാഴാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്ന് സബ് കലക്ടർ അനുകുമാരി പുരസ്കാരം ഏറ്റുവാങ്ങി. -------- പടം......ANUKUMARI
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.