പെരുന്നാള്‍ നമസ്‌കാരം

മട്ടന്നൂര്‍: ഹിറ മസ്ജിദില്‍ മാതൃകയായി . വീക്ഷിക്കാനും പെരുന്നാള്‍ സന്ദേശം കേള്‍ക്കാനും ഇതര മതവിശ്വാസികളും പങ്കെടുത്തു. മട്ടന്നൂര്‍ മാനവ സൗഹൃദവേദിയുടെ പ്രവര്‍ത്തകരാണ് ഹിറ മസ്ജിദിലെ പ്രാർഥനയില്‍ അണിചേര്‍ന്നത്. നഗരസഭ കൗണ്‍സിലര്‍മാരായ കെ.വി. ജയചന്ദ്രന്‍, വി.എന്‍. സത്യേന്ദ്രനാഥ്, സാംസ്‌കാരിക പ്രവര്‍ത്തകരായ സി.എച്ച്. മോഹന്‍ദാസ്, കെ.കെ. കീറ്റുകണ്ടി എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. ഇവരെ പള്ളി ഭാരവാഹികള്‍ സ്വീകരിച്ചു. നമസ്‌കാരാനന്തരം ആശ്ലേഷത്തിലും സ്‌നേഹവിരുന്നിലും പങ്കെടുത്തു. തുടര്‍ന്ന് ഹിറ മസ്ജിദിനുകീഴില്‍ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ഇവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പി.സി. മുനീര്‍ പെരുന്നാള്‍ സന്ദേശം നല്‍കി. (ഫോട്ടോ: മട്ടന്നൂര്‍ ഹിറ മസ്ജിദിലെ പെരുന്നാള്‍ നമസ്‌കാരത്തില്‍നിന്ന്)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.