കൊട്ടിയൂര്‍: കൊട്ടിയൂർ -നെല്ലിയോടി മേഖലയില്‍ പ്രദേശവാസികളില്‍ ഭീതി വിതച്ച് വീണ്ടും കടുവ സാന്നിധ്യം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധ ഇടങ്ങളിലായി കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. നെല്ലിയോടി സ്വദേശി തെങ്ങുമ്പള്ളി വില്‍സണ്‍, കരോട്ട് ദാസന്‍ എന്നിവരുടെ കൃഷിയിടങ്ങളിലാണ് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടത്. വനംവകുപ്പ് സ്ഥലത്തെത്തി ഇവ കടുവയുടേതാണെന്ന് സ്ഥിരീകരിച്ചു. ബുധനാഴ്ച പുലര്‍ച്ച ടാപ്പിങ്ങിനായി തോട്ടത്തിലെത്തിയ വെട്ടത്ത് ബിനോയി അസാധാരണമായി മാനുകള്‍ കൂട്ടത്തോടെ ഓടിവരുന്നതും തൊട്ടുപിറകെതന്നെ കടുവയുടെ അലര്‍ച്ചയും കേട്ടതിനെ തുടര്‍ന്ന് ടാപ്പിങ് നടത്താതെ ഭയന്ന് ഓടിപ്പോവുകയായിരുന്നു. പ്രദേശത്ത് പകല്‍ സമയത്തുപോലും വളര്‍ത്തുമൃഗങ്ങളെ കൃഷിയിടത്തിൽ കെട്ടാന്‍ കഴിയാത്ത അവസ്ഥയാണെന്നും ഇവര്‍ പറയുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് പാല്‍ചുരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടത്. രാത്രി കാലങ്ങളില്‍ കടുവയുടെ അലര്‍ച്ചയും ചെറുജീവികളുടെ അസാധാരണമായ കരച്ചിലും കേള്‍ക്കാമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ജനവാസ കേന്ദ്രത്തിലുള്ള കടുവയുടെ സാന്നിധ്യം പ്രദേശവാസികളുടെ ടാപ്പിങ് പോലുള്ള തൊഴിലിനെയും ബാധിച്ചിരിക്കുകയാണ്. കടുവയെ കൂട് സ്ഥാപിച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.