കൂത്തുപറമ്പ്: നഗരസഭ, കുടുംബശ്രീ, കേരള നോളജ് ഇക്കോണമി മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ എന്ന പേരിൽ കൂത്തുപറമ്പിൽ കാമ്പയിൻ സംഘടിപ്പിക്കുന്നു. സംഘാടകസമിതി രൂപവത്കരണ യോഗം വി.കെ.സി ഹാളിൽ നടന്നു. ഓരോ വീടും കേന്ദ്രീകരിച്ച് 18 മുതൽ 59 വയസ്സ് വരെയുള്ള അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുടെ വിവരങ്ങൾ ശേഖരിക്കും. തൊഴിൽ നേടാൻ സന്നദ്ധരാകുന്നവരുടെ വിവരങ്ങൾ വീടുകൾ കേറി ഡിജിറ്റൽ ഫോം വഴിയാണ് സർവേ എടുക്കുക. മുൻസിപ്പൽ ചെയർപേഴ്സൻ വി. സുജാത ടീച്ചർ അധ്യക്ഷതവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ പി. ശൈലജ, മുൻസിപ്പൽ സെക്രട്ടറി കെ.കെ. സജിത് കുമാർ, വൈസ് ചെയർമാൻ രാമകൃഷ്ണൻ മാസ്റ്റർ, സി.ഡി.എസ് മെംബർ സെക്രട്ടറി കെ. അനീഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ. ഷമീർ, ബാലകൃഷ്ണൻ മാസ്റ്റർ, ശ്രീജ, വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.