കാവുമ്പായി വോളിക്ക് ആവേശത്തുടക്കം

ശ്രീകണ്ഠപുരം: ഡി.വൈ.എഫ്.ഐ കാവുമ്പായി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.സി. കുഞ്ഞിക്കണ്ണൻ സ്മാരക വിന്നേഴ്സ് എവറോളിങ് ട്രോഫിക്കും, രാജീവൻ കാവുമ്പായി സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള കാവുമ്പായി വോളി 2022ന് തുടക്കമായി. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു. പി.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.വി. സന്ദീപ്, റോബർട്ട് ജോർജ്ജ്, എം.സി. ഹരിദാസൻ, കെ. ഭാസ്കരൻ, എൻ.സി. രഞ്ജിത്ത്, ഇന്ത്യൻ എയർഫോഴ്സ് കോച്ച് വി.വി. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. ആദ്യദിന പ്രാദേശിക വോളിയിൽ എം.എം.സി കൊളപ്പ ഐ.സി.സി ചെക്കിക്കുളത്തെ പരാജയപ്പെടുത്തി. മേജർ വോളിയിൽ ജിമ്മി അക്കാദമി പേരാവൂരിനെ പരാജയപ്പെടുത്തി ടാസ്ക് മക്രേരി ജേതാക്കളായി. ഏഴിന് കളി അവസാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.