എൽ.ഐ.സി ജീവനക്കാർ ഇറങ്ങിപ്പോക്ക് സമരം നടത്തി

കണ്ണൂർ: എൽ.ഐ.സിയുടെ മൂന്നര ശതമാനം ഓഹരികൾ വിറ്റഴിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷന്റെ ആഹ്വാനപ്രകാരം എൽ.ഐ.സി ജീവനക്കാർ രണ്ടു മണിക്കൂർ ഇറങ്ങിപ്പോക്ക് സമരം നടത്തി. ജീവനക്കാർ ഒന്നടങ്കം പണിമുടക്കിയതിനെ തുടർന്ന് ജില്ലയിലെ എൽ.ഐ.സി ഓഫിസുകളുടെ പ്രവർത്തനം സ്തംഭിച്ചു. പണിമുടക്കിയ ജീവനക്കാർ ഓഫിസുകൾക്കു മുന്നിൽ ധർണ നടത്തി. കണ്ണൂർ എൽ.ഐ.സി ഓഫിസിനു മുന്നിൽ ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് പി. മനോഹരൻ ഉദ്ഘാടനം ചെയ്തു. എൽ.ഐ.സി എംപ്ലോയീസ് യൂനിയൻ കോഴിക്കോട് ഡിവിഷൻ പ്രസിഡൻറ് കെ. ബാഹുലേയൻ, ജില്ല കോഓഡിനേഷൻ കമ്മിറ്റി കൺവീനർ എം.കെ. പ്രേംജിത്ത്, പി.കെ. സനിൽ, സി.സി. വിനോദ്, എം. സുധീർകുമാർ, ടി. മണി, പി.സി. രാമൻ, വി.പി. സജീവൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.