വനിത സംഗമം നടത്തി

ശ്രീകണ്ഠപുരം: കേരള പൊലീസ് അസോസിയേഷൻ പ്രഥമ കണ്ണൂർ റൂറൽ ജില്ല സമ്മേളനത്തോടനുബന്ധിച്ച് പെൺനീതി എന്ന പേരിൽ വനിതാസംഗമവും സ്വയം പ്രതിരോധ പരിശീലനവും സംഘടിപ്പിച്ചു. കെ.കെ. ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവാഹകസമിതിയംഗം കെ. പ്രവീൺ അധ്യക്ഷതവഹിച്ചു. ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന, തളിപ്പറമ്പ് ഡിവൈ.എസ്.പി എം.പി വിനോദ്, മടമ്പം പി.കെ.എം കോളജ് പ്രിൻസിപ്പൽ ഡോ. എൻ.സി. ജെസ്സി, കേരള ഗവ.നഴ്സസ് അസോസിയേഷൻ ജില്ല സെക്രട്ടറി കെ.വി. പുഷ്പ, നഗരസഭ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ എ. ഓമന, ചെങ്ങളായി സി.ഡി.എസ് ചെയർപേഴ്സൻ എം.വി. ബിന്ദു എന്നിവർ സംസാരിച്ചു. 'സ്ത്രീനിയമങ്ങളും പൊതുസമൂഹവും' എന്ന വിഷയത്തിൽ തളിപ്പറമ്പ് ജെ.എഫ്.സി.എം കോടതി അസി. പബ്ലിക് പ്രോസിക്യൂട്ടർ എം.എം ഷീജ ക്ലാസെടുത്തു. തുടർന്ന് സ്വയംപ്രതിരോധ പരിശീലനവും നടത്തി. എം.കെ. സാഹിദ സ്വാഗതവും എം. ദീപ നന്ദിയും പറഞ്ഞു. 12ന് മാങ്ങാട് ലക്സോട്ടിക് കൺവെൻഷൻ സെന്ററിലാണ് ജില്ല സമ്മേളനം നടക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.