മുഴപ്പിലങ്ങാട്: സന്തോഷ് ട്രോഫി ഫൈനലിൽ കേരളം മികച്ച വിജയം നേടിയപ്പോൾ ഇവിടെ മുഴപ്പിലങ്ങാട്ടെ 'മയൂരത്തി'ൽ മധുരമേറെയാണ്. ഗോൾവലയം കാത്ത കേരളത്തിൻെറ അഭിമാനതാരമായ വി. മിഥുൻെറ മുഴപ്പിലങ്ങാട്ടെ 'മയൂരം' വീട്ടിലും നാട്ടിലുമാണ് ആഘോഷം. മുഴപ്പിലങ്ങാട്ടെ ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് മിഥുൻെറ വീട്. കഴിഞ്ഞ ദിവസം പുലർച്ചെ തന്നെ മിഥുൻ വീട്ടിലെത്തിയിരുന്നു. റിട്ട. എസ്.ഐയും പൊലീസ് ഫുട്ബാൾ താരവുമായ വി. മുരളിയുടേയും അധ്യാപികയായ കെ.പി. മഹിജയുടേയും മകനാന്. ഭാര്യയും സഹോദരൻമാരും ചേർന്ന് മധുരം നൽകിയാണ് മിഥുനെ സ്വീകരിച്ചത്. പ്രദേശത്തെ ക്ലബുകളുടെയും മറ്റു സാമൂഹിക സംഘടനകളുടെയും പ്രവർത്തകർ ആ വീട്ടിലെത്തി അഭിനന്ദനമറിയിച്ചു. സന്തോഷ് ട്രോഫിയിൽ സ്ഥാനം പിടിച്ച ജില്ലയിലെ ഏക താരമാണ് മിഥുൻ. ഹൈസ്കൂൾ പഠനകാലത്ത് ജില്ല ടീമിലും എസ്.എൻ. കോളജ്, കണ്ണൂർ സർവകലാശാല ടീമുകളിലടക്കം കളിച്ചിട്ടുണ്ട്. 2014 മുതൽ എസ്.ബി.ടിക്കു വേണ്ടിയും കളിക്കുന്നുണ്ട്. പടം -mithun sweet with father -മുഴപ്പിലങ്ങാട്ടെ വീട്ടിലെത്തിയ മിഥുനിന് പിതാവ് മുരളി മധുരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.