കുടുംബശ്രീ ഭാരവാഹികൾക്ക് പരിശീലന ക്ലാസ്

കണ്ണൂർ: തെളിനീര് ഒഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ജലാശയങ്ങളുടെയും ജലസ്രോതസ്സുകളുടെയും കണക്ക് എടുക്കുന്നതിനായി കുടുംബശ്രീ എ.ഡി.എസ് ഭാരവാഹികൾക്ക് കോർപറേഷൻ ഓഫിസിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഓരോ ഡിവിഷനുകളിലെയും നാല് പ്രധാനപ്പെട്ട ജലസ്രോതസ്സുകളിൽനിന്ന് ജലം ശേഖരിച്ച് പരിശോധന നടത്തും. ഇതിനായി പ്രത്യേക പരിശോധന കിറ്റും വിവരശേഖരണത്തിനായി 'തെളിനീർ' എന്ന പേരിൽ പ്രത്യേക ആപ്പും തയാറാക്കിയിട്ടുണ്ട്. ഈ വിവരങ്ങൾ ക്രോഡീകരിച്ച് മലിനമായ ജലസ്രോതസ്സുകൾ വൃത്തിയാക്കി പുനരുജ്ജീവിപ്പിക്കുന്നത്തിനുള്ള നടപടികൾ സ്വീകരിക്കും. പരിശീലനക്ലാസ് ഡെപ്യൂട്ടി മേയർ കെ. ഷബീന ഉദ്ഘാടനം ചെയ്തു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം.പി. രാജേഷ്, പി. ഇന്ദിര, സിയാദ് തങ്ങൾ, സുരേഷ് ബാബു എളയാവൂർ തുടങ്ങിയവർ പങ്കെടുത്തു. അസിസ്റ്റന്റ് എൻജിനീയർ പി. ലീസിന, ശുചിത്വമിഷൻ ജില്ല പ്രോഗ്രാം ഓഫിസർ കെ. സിറാജുദ്ദീൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.