തലശ്ശേരി: സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള നയിക്കുന്ന യൂത്ത് കാരവന് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തലശ്ശേരിയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർഥമാണ് ഇസ്‍ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക എന്ന തലക്കെട്ടിൽ കാരവൻ സംഘടിപ്പിക്കുന്നത്. മേയ് അഞ്ചിന് കാസർകോട് നിന്ന് ആരംഭിച്ച് 12ന് തിരുവനന്തപുരത്ത് സമാപിക്കും. വെള്ളിയാഴ്ച കണ്ണൂരിൽ നിന്നും ബൈക്ക് റാലിയുടെ അകമ്പടിയോടെ സംഘത്തെ തലശ്ശേരിയിൽ ആനയിക്കും. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ സ്റ്റേജിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. സുഹൈബ്, ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ല പ്രസിഡന്റ് സലീം മമ്പാട്, യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ. മുഹമ്മദലി, ആക്ടിവിസ്റ്റ് ദേവദാസ് തളാപ്പ്, ഐ.എസ്.എം മർകസു ദഅവ ജില്ല സെക്രട്ടേറിയറ്റ് മെംബർ ജാസിൻ നജീബ്, ജമാഅത്തെ ഇസ്‍ലാമി ജില്ല പ്രസിഡന്റ് പി.കെ. മുഹമ്മദ് സാജിദ് നദ് വി, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് സക്കീർ ഹുസൈൻ, എസ്.ഐ.ഒ ജില്ല പ്രസിഡന്റ് സൽമാനുൽ ഫാരിസ് എന്നിവർ പങ്കെടുക്കും. യൂത്ത് കാരവനോടനുബന്ധിച്ച് പഴയങ്ങാടി, കണ്ണൂർ, മട്ടന്നൂർ, തലശ്ശേരി എന്നിവിടങ്ങളിൽ കലാജാഥ സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ സോളിഡാരിറ്റി ജില്ല വൈസ് പ്രസിഡന്റ് ഡോ. മിസ്ഹബ് ഇരിക്കൂർ, ജില്ല പി.ആർ സെക്രട്ടറി ഇബ്നു സീന, ജില്ല കമ്മിറ്റി മെംബർ ഇസ്മായിൽ അഫാഫ്, തലശ്ശേരി ഏരിയ സമിതിയംഗം എ.ടി. ബർഷാദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.