ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിൽപ്പെട്ട മുടിക്കയം, പാറയ്ക്കാമല, പാലത്തിൻകടവ് പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷം. പാറയ്ക്കാമലയിൽ നിരവധി പേരുടെ കാർഷിക വിളകൾ നശിപ്പിച്ചു. വനമേഖലയിൽനിന്ന് കൂട്ടമായി എത്തുന്ന ആനക്കൂട്ടം സ്ഥിരംഭീഷണിയുയർത്തുകയാണെന്ന് കർഷകർ പറഞ്ഞു. പല്ലാട്ടുകുന്നേൽ സേവ്യറിന്റെ 17 കശുമാവ്, പല്ലാട്ടുകുന്നേൽ ബിജുവിന്റെ 16 കശുമാവ്, രണ്ട് തെങ്ങ്, കമുക്, പല്ലാട്ടുകുന്നേൽബിജുവിന്റെ 15 കശുമാവ്, വട്ടക്കുന്നേൽ കുര്യന്റെ അഞ്ച് തെങ്ങ് എന്നിവ നശിപ്പിച്ചു. ഇല്ലിക്കക്കുന്നേൽ സിനുവിന്റെ വാഴ ഉൾപ്പെടെ വിളകൾക്കും കനത്തനാശം വരുത്തി. കേരള-കർണാടക വനാതിർത്തികൾ പങ്കിടുന്ന പ്രദേശത്ത് ഇരുമേഖലകളിൽനിന്നും കാട്ടാനകൾ കൃഷിയിടത്തിലേക്ക് എത്തുകയാണ്. പാലത്തുംകടവിലും മുടിക്കയത്തും കർണാടക വനത്തിൽനിന്നുള്ള ആനകളാണ് ഭീഷണിയെങ്കിൽ പാറയ്ക്കാമല മേഖലയിൽ കേരള വനത്തിൽനിന്നുള്ള ആനകളും കർഷകർക്ക് ശല്യമാവുകയാണ്. കൃഷിഭൂമിയും വനാതിർത്തിയും തമ്മിൽ വേർതിരിക്കുന്ന മേഖലയിൽ വന്യമൃഗപ്രതിരോധ മാർഗങ്ങൾ ഒന്നുമില്ല. വനത്തിൽനിന്നും ആനക്കൂട്ടം നേരെ കൃഷിയിടത്തിലേക്ക് പ്രവേശിക്കുകയാണ്. സംരക്ഷണ ഭിത്തിയോ മറ്റു പ്രതിരോധ മാർഗങ്ങളോ ഉണ്ടാക്കണമെന്ന കർഷകരുടെ ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.