ഇരിട്ടി: കാസർകോട്ട് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തെ തുടർന്ന് പായം പഞ്ചായത്തിലെ വള്ളിത്തോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ കേരള-കർണാടക അതിർത്തിപ്രദേശമായ കൂട്ടുപുഴ, വളവുപാറ, കിളിയന്തറ മേഖലകളിലെ ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും തട്ടുകടകളിലും പരിശോധന നടത്തി. വൃത്തിഹീനമായി പ്രവർത്തിച്ച മൂന്നു കടകൾക്ക് നോട്ടീസ് നൽകി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഒരു തട്ടുകട അടച്ചുപൂട്ടാനും നോട്ടീസ് നൽകി. ഹെൽത്ത് ഇൻസ്പെക്ടർ മോഹൻദാസ്, ജെ.എച്ച്.ഐമാരായ മുഹമ്മദ് സലീം, മനോജ് ജേക്കബ്, പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ലതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.