സി.എച്ച് സെന്റർ സ്നേഹവിരുന്ന്

തലശ്ശേരി: ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തലശ്ശേരി സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്നേഹവിരുന്ന് സംഘടിപ്പിച്ചു. കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. സി.എച്ച് സെന്റർ വൈസ് ചെയർമാൻ ഡോ. എ.എം. സഹാബുദ്ദീൻ അധ്യക്ഷത വഹിച്ചു. എ.സി. കുഞ്ഞബ്ദുല്ല ഹാജി വിശിഷ്ടാതിഥിക്ക് ഉപഹാരസമർപ്പണം നടത്തി. എം.പി. അരവിന്ദാക്ഷൻ, ഡോ. സി.പി. നാസിമുദ്ദീൻ, കെ.പി. അബ്ദുൽ ഗഫൂർ, എൻ.പി. മുനീർ, സി.കെ.പി. റയീസ്, എൻ. മഹമൂദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി അഡ്വ.കെ.എ. ലത്തീഫ് സ്വാഗതവും ജോ. സെക്രട്ടറി റഹ്ദാദ് മൂഴിക്കര നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.