കോൺഗ്രസ് നേതൃയോഗം

ചെറുകുന്ന്: സാധാരണ ജനങ്ങൾക്ക് ഉപകാരപ്രദമല്ലാത്തതും പതിനായിരക്കണക്കിന് കുടുംബങ്ങൾ ജനിച്ചു ജീവിക്കുന്ന മണ്ണിലെ കിടപ്പാടം നഷ്ടപ്പെടുത്തി നടപ്പിലാക്കുന്ന കെ റെയിൽ പദ്ധതി കമീഷൻ പദ്ധതിയാണെന്ന് ഡി.സി.സി പ്രസിഡൻറ് മാർട്ടിൻ ജോർജ് പറഞ്ഞു. കല്യാശ്ശേരി മണ്ഡലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാടായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പി.പി കരുണാകരൻ അധ്യക്ഷത വഹിച്ചു. കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കാപ്പാടൻ ശശിധരൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ. ബ്രിജേഷ് കുമാർ, അജിത്ത് മാട്ടൂൽ, രാജീവൻ കപ്പച്ചേരി, കെ.എസ്.എസ്.പി.എ ജില്ല സെക്രട്ടറി കെ.സി. രാജൻ, ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി വിജയൻ കൂട്ടിനേഴത്ത്, നിയോജക മണ്ഡലം പ്രസിഡന്റ് കെ. രാമദാസ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ കെ.പി. ജനാർദനൻ, കൂനത്തറ മോഹനൻ, എം. പവിത്രൻ, രാജേഷ് പാലങ്ങാട്ട്, പാറയിൽ കൃഷ്ണൻ, പി.വി. സുമേഷ്, കെ.വി. ഉത്തമൻ, കെ. വിജയൻ, ജോയ് ചൂട്ടാട്, ഷാജി കല്ലേൻ സംസാരിച്ചു. ചിത്രം: കല്യാശ്ശേരി നിയോജകമണ്ഡലം അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.