ഭൂഗര്‍ഭ വൈദ്യുതി ലൈന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

പഴയങ്ങാടി: മാട്ടൂല്‍ പഞ്ചായത്തിലെ വൈദ്യുതി തടസ്സം പരിഹരിക്കുന്നതിനായി മുനീര്‍ സ്കൂൾ മുതല്‍ ഗ്രാമപഞ്ചായത്ത് ഓഫിസ് വരെ ഒരു കോടി പതിനാറ് ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കിയ ഭൂഗര്‍ഭ വൈദ്യുതി ലൈന്‍(യു.ജി കേബിള്‍) ഉദ്ഘാടനം എം. വിജിന്‍ എം.എല്‍.എ നിര്‍വഹിച്ചു. മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ വൈദ്യുതി തടസ്സം പരിഹരിക്കുന്നതിനാവശ്യമായ വിവിധ നിർദേശങ്ങള്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ മുന്നോട്ടുവെച്ചിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗഫൂര്‍ മാട്ടൂല്‍ ആമുഖ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍(ഇലക്ട്രിക്കല്‍) ഹരീഷന്‍ മൊട്ടമ്മല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാബു പ്രജിത്ത്(ഇലക്ട്രിക്കല്‍ എൻജിനീയര്‍) കെ.വി. ഷൈനി, സി. അശോകന്‍ സംസാരിച്ചു. പഴയങ്ങാടി സബ് ഡിവിഷന്‍ അസി. എക്സിക്യുട്ടിവ് എൻജിനീയർ എ.വി. പ്രകാശന്‍ സ്വാഗതവും മാടായി അസി. എൻജിനീയര്‍ പി.എസ്. അബ്ദുല്‍ ബഷീര്‍ നന്ദിയും പറഞ്ഞു. ചിത്രവിശദീകരണം: മാട്ടൂൽ പഞ്ചായത്തിൽ ഒരു കോടി പതിനാറ് ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കിയ ഭൂഗര്‍ഭ വൈദ്യുതി ലൈന്‍ (യു.ജി കേബിള്‍) എം. വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.