ക്യാമ്പ് തുടങ്ങി

തലശ്ശേരി: തിരുവങ്ങാട് ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പി.ടി.എയുടെ സഹായത്തോടെ സംഘടിപ്പിക്കുന്ന അവധിക്കാല കായിക പരിശീലന ക്യാമ്പിന് തുടക്കമായി. കുട്ടികൾക്ക് വിദ്യാഭ്യാസത്തോടൊപ്പം സ്വതഃസിദ്ധമായ കായികമികവ് വളർത്തിയെടുക്കുവാനും ശാരീരിക മാനസിക വളർച്ചയുടെ അടിത്തറ രൂപപ്പെടുത്താനും ആരോഗ്യകരമായ ജീവിത ശീലങ്ങളും മനോഭാവങ്ങളും വളർത്തിയെടുക്കുന്നതിനും വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ.കെ. ബിനീഷ് ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപിക ടി.ടി. രജനി പദ്ധതി വിശദീകരിച്ചു. പെൺകുട്ടികൾക്കുവേണ്ടി നടത്തുന്ന സ്വയം പ്രതിരോധ പരിശീലന പരിപാടിയായ കരുത്ത് പദ്ധതിയുടെ സമാപന ഉദ്‌ഘാടനം നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി നിർവഹിച്ചു. വാർഡ് കൗൺസിലർ ഇ. ആശ അധ്യക്ഷത വഹിച്ചു. വി.എം. സുകുമാരൻ, എം. സുധാകരൻ, പി.കെ. ബിജില, സി. ഉമേഷ്, സി.എച്ച്. സിദ്ദീഖ് എന്നിവർ സംസാരിച്ചു. പരിശീലനത്തിനെത്തിയ മുഴുവൻ കുട്ടികൾക്കുമുള്ള ജേഴ്‌സി പി.ടി.എ പ്രസിഡന്റ് യു. ബ്രിജേഷ് വിദ്യാർഥികൾക്ക് കൈമാറി. പ്രിൻസിപ്പൽ എ.കെ. അബ്ദുൽ ലത്തീഫ് സ്വാഗതവും കായികാധ്യാപകൻ കെ.കെ. ഷമിൻ നന്ദിയും പറഞ്ഞു. പടം tly kayika parisheelanm തിരുവങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന അവധിക്കാല കായിക പരിശീലന ക്യാമ്പിൽനിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.