ഇരിട്ടി: ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാനപാതയിൽ ഇരിട്ടി പാലത്തിന് സമീപത്തെ അപകടഭീഷണിയിലായ ഭാഗത്ത് സംരക്ഷണവേലി നിർമിച്ചു. ഇരിട്ടി പുഴയിലെ വെള്ളം കെട്ടിനിന്ന ഭാഗവും റോഡും തമ്മിൽ 10 മീറ്റർ പോലും അകലം ഇല്ലാത്ത ഭാഗത്താണ് വേലി സ്ഥാപിച്ചത്. നേരത്തെ ഇവിടം വീതികൂട്ടുന്നതിന്റെ ഭാഗമായി കൾവർട്ട് പൊളിച്ച് സ്ഥാപിക്കുന്നതിനായി റോഡിന്റെ ഒരുഭാഗം ഭിത്തിനിർമാണം ആരംഭിച്ചിരുന്നെങ്കിലും പൂർത്തിയാക്കിയില്ല. ഈ ഭാഗത്തെ അപകടഭീഷണി കഴിഞ്ഞദിവസം വാർത്തയായതോടെയാണ് പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി വേലി സ്ഥാപിച്ചത്. റോഡ് ജലാശയവുമായി അതിർത്തിപങ്കിടുന്ന മറ്റ് ഭാഗങ്ങളിലും ഭിത്തിനിർമാണം ആരംഭിച്ചിട്ടുണ്ട്. പദ്ധതിയിൽ വെള്ളം കെട്ടിനിർത്തുമ്പോൾ കൾവർട്ട് വഴി വെള്ളം റോഡരികിലെ കുഴിയിലും അതിനോടനുബന്ധിച്ചുള്ള പദ്ധതിപ്രദേശത്തെ നിരപ്പായസ്ഥലത്തും നിറഞ്ഞുനില്ക്കും. ഇവിടെ റോഡിന് ഇരുവശവും കാൽനടക്കുള്ള ഇടമില്ല. കാൽനടക്കാർ ഇരുഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ശ്രദ്ധിച്ച് റോഡിലൂടെയാണ് നടക്കുന്നത്. ഇരുഭാഗങ്ങളിൽനിന്ന് ഒരേസമയം വലിയ രണ്ട് വാഹനങ്ങൾ വന്നാൽ വളരെ ശ്രദ്ധയോടെ ഓടിച്ചില്ലെങ്കിൽ അപകടം ഉറപ്പായ ഭാഗത്താണ് വേലി നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.