പയ്യന്നൂർ: പയ്യന്നൂർ കഥകളിയരങ്ങ് നൽകിവരുന്ന കലാമണ്ഡലം കൃഷ്ണൻനായർ സ്മാരകപുരസ്കാരം പ്രസിദ്ധ കഥകളി നടൻ മാർഗി വിജയകുമാറിന് സമ്മാനിച്ചു. 50,000 രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം കഥകളിയരങ്ങിന്റെ ഇരുപത്തിനാലാമത് വാർഷികാഘോഷത്തോടനുബന്ധിച്ച് ശ്രീപ്രഭ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ സ്വാമി കൃഷ്ണാനന്ദ ഭാരതി കൈമാറി. വാർഷികാഘോഷം കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ചെണ്ടമേളം അരങ്ങേറി. മാർഗി വിജയകുമാർ, കലാമണ്ഡലം ആദിത്യൻ തുടങ്ങിയവർ പങ്കെടുത്ത ഉഷ -ചിത്രലേഖ കഥകളിയോടെ വാർഷികാഘോഷത്തിന്റെ തിരശ്ശീല വീണു. വൈകീട്ട് ആറിന് തുരീയം സംഗീതോത്സവ വേദിയിൽ കോട്ടയം ജമനീഷ് ഭാഗവതരുടെ സംഗീതക്കച്ചേരി നടന്നു. പി. വൈ. ആർ അവാർഡ് ഈ വർഷത്തെ പയ്യന്നൂർ കഥകളിയരങ്ങിന്റെ കലാമണ്ഡലം കൃഷ്ണൻ നായർ സ്മാരകപുരസ്കാരം സ്വാമി കൃഷ്ണാനന്ദഭാരതി മാർഗി വിജയകുമാറിന് സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.