കെ-റെയിൽ യാഥാർഥ്യമാക്കണം -കെ.ജി.ഒ.എ

കണ്ണൂർ: കേരളത്തിലെ റോഡുകളിലെ ഉയർന്ന വാഹനസാന്ദ്രത പരിഗണിച്ച് സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ അതിവേഗ റെയിൽ യാത്രാസംവിധാനം സിൽവർ ലൈൻ പദ്ധതി യാഥാർഥ്യമാക്കണമെന്ന് കെ.ജി.ഒ.എ ജില്ല സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. 'നവലിബറൽ നയങ്ങളും തൊഴിൽമേഖലയും' എന്ന വിഷയത്തിൽ ബെഫി സംസ്ഥാന ജോ. സെക്രട്ടറി അമൽ രവി പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എം. ഷാജഹാൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.എൻ. ശരത്ചന്ദ്ര ലാൽ, ഡോ. ഇ.വി. സുധീർ, ജില്ല പ്രസിഡന്റ് കെ. പ്രകാശൻ, സംസ്ഥാന കമ്മിറ്റി അംഗം ടി.വി. സിന്ധു, എം.കെ. അശോകൻ, ടി.ഒ. വിനോദ് കുമാർ, ഷഹീൻ മുഹമ്മദ്, അമിത സിസിൽ, പി.എസ്. ലിജിത്ത്, ​കെ. രമ്യ, ആർ. അമൃത, പി.പി. റോഷൻ, അസീസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.