തലശ്ശേരി നഗരസഭയിൽ വിവരശേഖരണത്തിന് തുടക്കമായി

തലശ്ശേരി: കെ. ഡിസ്കിന് കീഴിലുള്ള കേരള നോളജ് ഇക്കോണമി മിഷന്റെ 'എന്റെ തൊഴിൽ എന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ വാർഡ് തലത്തിലുള്ള വിവരശേഖരണത്തിനും പ്രചാരണ പരിപാടികൾക്കും ഞായറാഴ്ച തുടക്കമായി. വാർഡ് 33ൽ നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ടി.സി. അബ്ദുൽ ഖിലാബ്, കൗൺസിലർ മൈഥിലി, സി.ഡി.എസ് ചെയർപേഴ്സൻ സനില, വൈസ് ചെയർപേഴ്സൻ പി.പി. സാജിത, എന്യൂമറേറ്റർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.