കടലുണ്ടി : സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ അമ്മമാരുടെ ദിനമായ ലോക മാതൃദിനത്തിൽ . ഭിന്നശേഷിക്കാരായ രണ്ടു മക്കളെ പരിപാലിച്ചു വളർത്തുന്ന സൈദ ജാബിർ കാണിച്ചു തരുന്ന ജീവിതം, ഓരോ അമ്മമാർക്കും മാതൃകയാക്കാവുന്ന ഒന്നാണ്. 25 വയസ്സായ നിഹമോളെയും 19 കാരൻ ഫഹീം മോനെയും പരസഹായമില്ലാതെ ഒരു നിമിഷം പോലും മുന്നോട്ട് പോകാൻ കഴിയാത്തവരാണ്. ഇവരെ ചേർത്ത് പിടിച്ച് ഈ പ്രതിസന്ധി ഘട്ടത്തിലും, ഒരിക്കലും പതറാതെ, സാധ്യമായ ഇടങ്ങളിലെല്ലാം സജീവ സാന്നിധ്യം അറിയിക്കുന്ന സൈദ ഒരിക്കലും മക്കളുടെ പ്രയാസങ്ങളിൽ സങ്കടപെട്ട് ജീവിതം തള്ളി നീക്കിയിരുന്നില്ല. ഇക്കാരണത്താൽ ഈ മാതൃദിനത്തിൽ , ഉത്തമ അമ്മയായി സൈദ അനീസ് ജാബിറിനെ ആദരിക്കാൻ കടലുണ്ടി പബ്ലിക് ലൈബ്രറിക്ക് മറ്റൊരാളെ തേടി പിടിക്കേണ്ടി വന്നില്ല. തയ്യിൽ കൺസ്ട്രക്ഷൻ , ഫുറ്റോറിയ ഹോം സൊല്യൂഷ്യൻ തുടങ്ങിയ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറായ തയ്യിൽ അനീസ് ജാബിർ ആണ് ഭർത്താവ്. കടലുണ്ടിയിൽ അടുത്ത ദിവസം നടക്കുന്ന പൊതു ചടങ്ങിൽ കടലുണ്ടി പബിക് ലൈബ്രറിയുടെ ഉപഹാരം സൈദ അനീസ് ജാബിറിന് കൈമാറുമെന്ന് പ്രസിഡന്റ് എം.എം. മഠത്തിൽ, സെക്രട്ടറി യൂനുസ് കടലുണ്ടി എന്നിവർ അറിയിച്ചു. പടം :സൈദ അനീസ് , തൻ്റെ ഭിന്ന ശേഷിക്കാരായ രണ്ട് മക്കൾക്കൊപ്പംfilenameClfrk 289
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.