കൂത്തുപറമ്പ്: കോട്ടയം പഞ്ചായത്തിലെ കാനത്തുംചിറയിൽ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ. സുബിൻ നിവാസിൽ കെ.ടി. സുജാതയുടെ പേരക്കുട്ടികളുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. 20ഓളം പേർ ആശുപത്രികളിൽ ചികിത്സ തേടി. ചൊവ്വാഴ്ച വൈകീട്ടോടെയാണ് കാനത്തുംചിറയിൽ 50ഓളം പേർ പങ്കെടുത്ത പിറന്നാൾ ആഘോഷം നടന്നത്. കടുത്ത ഛർദിയും വയറിളക്കവുമാണ് മിക്ക ആളുകൾക്കും അനുഭവപ്പെട്ടതെന്ന് ആശുപത്രിയിൽ ചികിത്സയിലുള്ളവർ പറഞ്ഞു. പൂക്കോട് ടൗണിലെ ഹോട്ടലിൽനിന്നാണ് ബിരിയാണി ഉൾപ്പെടെയുള്ളവ എത്തിച്ചത്. പിറന്നാൾ കേക്കും ബിരിയാണിയുമാണ് പിറന്നാളിനെത്തിയ മിക്ക ആളുകളും കഴിച്ചിരുന്നത്. രാത്രിയോടെ ഭക്ഷണം കഴിച്ച പലർക്കും ബുധനാഴ്ച കാലത്താണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമായത്. കോട്ടയം പഞ്ചായത്ത്, ആരോഗ്യ വിഭാഗം എന്നിവിടങ്ങളിൽ വിവരമറിയിച്ചതിനെ തുടർന്ന് അധികൃതർ വീട്ടിലും ഹോട്ടലിലുമെത്തി സാമ്പിളുകൾ ശേഖരിച്ചു. പരിശോധനഫലം ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.