ഭക്ഷ്യ വിഷബാധ; ജാഗ്രത പാലിക്കണം

കണ്ണൂർ: ജില്ലയിലും സമീപ ജില്ലകളിലും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതിജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ക്ലോറിനേഷന്‍ ചെയ്തതും തിളപ്പിച്ചാറ്റിയതുമായ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. പഴം, പച്ചക്കറികള്‍ എന്നിവ ശുദ്ധജലത്തില്‍ നന്നായി കഴുകിയശേഷം മാത്രം ഉപയോഗിക്കണം. പഴകിയ ഭക്ഷണസാധനങ്ങള്‍ വീണ്ടും ചൂടാക്കിയോ അല്ലാതെയോ ഉപയോഗിക്കരുത്. ഭക്ഷണ സാധനങ്ങള്‍ ഈച്ച, പാറ്റ, എലികള്‍ മുതലായ ക്ഷുദ്രജീവികള്‍ക്ക് പ്രാപ്യമാകാത്ത വിധം സൂക്ഷിക്കണം. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍, മറ്റു ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ മുതലായവ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും സ്ഥാപനവും ചുറ്റുപാടും വൃത്തിയായി പരിപാലിക്കുകയും വേണം. വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.