വിദ്യാർഥികൾക്ക് കായിക പരിശീലനം തുടങ്ങി

തലശ്ശേരി: ചാലിൽ സെന്റ് പീറ്റേഴ്സ് യു.പി സ്കൂളിൽ വിദ്യാർഥികൾക്ക് കായിക പരിശീലന പരിപാടി ആരംഭിച്ചു. സബ് കലക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു. കണ്ണൂർ രൂപത കോർപറേറ്റ് മാനേജർ ഫാ. ക്ലാരൻസ് പാലിയത്ത് അനുഗ്രഹഭാഷണം നടത്തി. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ലോക്കൽ മാനേജർ ഫാ. ലോറൻസ് പനക്കൽ സൗജന്യമായി ജേഴ്സി വിതരണം നടത്തി. നഗരസഭ അംഗങ്ങളായ ഐറിൻ സ്റ്റീഫൻ, ടെൻസി നോമിസ്, ജിഷ ജയചന്ദ്രൻ, എൻ. അജേഷ്, ഷബാന ഷാനവാസ്, മുൻ ഇന്ത്യൻ ഫുട്ബാളർ അൽഫോൻസ്, സായി കോച്ച് ജോസ് മാത്യു, തലശ്ശേരി സൗത്ത് എ.ഇ.ഒ ഇ.പി. സുജാത അസി. വികാരി ഫാ. മെൽവിൻ ദേവസ്യ, റിട്ട. കായികാധ്യാപകൻ കെ.ജെ. ജോൺസൺ, ഫുട്ബാൾ ട്രെയിനർ അനിരുദ്ധൻ, പി.ടി.എ പ്രസിഡന്റ് ദിവ്യ ജസ്ന, പാരീഷ് സെക്രട്ടറി അനിൽ ഹൻെറി എന്നിവർ സംസാരിച്ചു. കേരള ഹോക്കി അസോസിയേഷനും തലശ്ശേരി ബിയാട്രീസ് ക്ലബും കുട്ടികൾക്ക് സൗജന്യമായി ഹോക്കി കിറ്റുകൾ നൽകി. ബിയാട്രീസ്‌ ക്ലബിന്റെ നേതൃത്വത്തിൽ അഡ്വ. ദിലീഷിന്റെയും ജോൺസൺ മാസ്റ്ററുടെയും നേതൃത്വത്തിലാണ് ഹോക്കി പരിശീലനം. തലശ്ശേരി സായി സെന്ററിന്റെ സഹായത്തോടെ മറ്റ് വിവിധ കായിക പരിശീലനവും ഫുട്ബാൾ, ക്രിക്കറ്റ് എന്നിവയും തുടർന്നുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കും. 17 വർഷം തുടർച്ചയായി കായിക ഇനങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ് പട്ടം നേടിയ വിദ്യാലയമാണിത്. ഈ പാരമ്പര്യം തിരിച്ചുപിടിക്കുകയാണ് പരിശീലന ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.